2011, ഏപ്രിൽ 29, വെള്ളിയാഴ്‌ച

പ്രവാസം

         ജനുവരിയിലെ പ്രഭാതം തണുപ്പ് മുറിക്കുള്ളിലേക്ക് അരിച്ചിറങ്ങുന്നു. ഒന്നുകൂടെ മൂടിപുതച്ചു കിടന്നു.  വീട്ടുകാരത്തിയുടെ നിരന്തരമായ വിളി കാരണം ഉറക്കം പകുതി വഴിയില്‍ വെച്ച് പിണങ്ങിപോയ്. കാര്യമെന്തന്നറിയാന്‍ അയാള്‍ കണ്ണും തിരുമി എഴുന്നേറ്റു.  കാര്യം ചോദിച്ചപ്പോള്‍ അവള്‍ പറയുന്നു ഒന്നുമില്ല. ഉറക്കമോ എന്തായാലും നഷ്ട്ടപ്പെട്ടു  ഇനി ഏതായാലും ഒന്ന് കുളിക്കാം തോര്‍ത്തും സോപ്പും എടുത്തു അടുത്തുള്ള പുഴയിലേക്ക് നടന്നു. പച്ചപ്പുവിരിച്ച വയല്‍ കണ്ടപ്പോള്‍ മനസിന് ഒരു കുളിര്‍മ.തണുപ്പിന്റെ ആലസ്യത്തില്‍ ഉണരാന്‍ മടിക്കുന്ന പൂക്കളും പൂമ്പാറ്റകളും. മഞ്ഞുത്തുള്ളികള്‍ നെല്‍ ചെടിയില്‍ തുള്ളി തുള്ളിയായി നില്‍ക്കുന്നു.സുര്യന്‍ പതുക്കെ തല പൊക്കി നോക്കുന്നു.  സുര്യന്റെ പൊന്‍ പ്രഭയില്‍ മഞ്ഞു തുള്ളികളില്‍ മഴവില്ല് വിരിക്കുന്നു. വരമ്പിന്റെ ഇരു ഭാഗങ്ങളില്‍ ഉള്ള ചിലന്തി വലകളില്‍ മഞ്ഞു വീണു വെളുപ്പ്‌ പുതച്ചിരിക്കുന്നു.

    പ്രവാസത്തിന്റെ കരഗ്രഹത്ത്തില്‍ നിന്നും രണ്ടു ദിവസം മുമ്പ്ആണ് നാട്ടിലെത്തിയത്. നെല്‍ വയലുകളുടെ കാഴ്ചകള്‍ അയാളെ കഴിഞ്ഞ കാലത്തിലേക്ക് കൂട്ടികൊണ്ടുപോയി.  മുമ്പ് കേട്ടിരുന്ന കൊയ്ത്തു പാട്ടുകള്‍ ഇപ്പോഴും ഉണ്ടായിരിക്കുമോ. അതോ കാലത്തിന്റെ മാറ്റം അവക്കും വന്നിട്ടുണ്ടാകുമോ???.

        ഓര്‍മകളിലൂടെ സഞ്ചരിച്ചു പുഴക്കടവില്‍ എത്തിയതറിഞ്ഞില്ല. അയാള്‍ ചുറ്റും നോക്കി ഇല്ല പുഴക്കൊരു മാറ്റവും വന്നിട്ടില്ല. ഇക്കുറിയും ചിറ കെട്ടിയിരിക്കുന്നു. പരല്‍ മീനുകള്‍ വെള്ളത്തിലൂടെ നീന്തി തുടിക്കുന്നു.പണ്ട് എത്ര മീന്‍ പീടിച്ചിട്ടുണ്ട് ഈ പുഴയില്‍ നിന്നും. വളര്‍ത്തു മീനുകളുടെ കടന്നു കയറ്റം പുഴമീനുകളെ ബാധിച്ചിരിക്കുന്നു. കണ്ണനും(ബ്രാല്‍), മുയ്യും എല്ലാം ഇപ്പോഴും ഉണ്ടോ എന്തോ.  തോര്‍ത്ത് ഉടുത്തു വെള്ളത്തില്‍ ഇറങ്ങി.
            
 ഹോ......... എന്തൊരു തണുപ്പ്.....

തണുപ്പിന്റെ ആധ്യക്കത്താല്‍ കിടുകിട വിറച്ചു കൊണ്ടിരുന്നു.  പരല്‍ മീനുകള്‍ കാലില്‍ കിക്കിളി കൂട്ടുന്നു. ഒരുവിധത്തില്‍ കുളിച്ചുകയറി. തണുത്ത കാറ്റ് വീശുന്നു, പല്ലുകള്‍ കൂടിയിടിച്ചു, വീടിലെത്തിയ പാടെ തണുപ്പ് മാറ്റാനായി  അടുപ്പിന്റെ അടുത്തുപോയി ഇരുന്നു.


അപ്പോള്‍ ഭാര്യയുടെ വക ഒരു കമന്റ്   " ചെറിയ കുട്ടിയോന്നുമല്ലല്ലോ ഒന്ന് എണിറ്റ് പോയെ....."

    ഹും തണുപ്പിനെന്തു ചെറിയവരും വലിയവരും.

      പ്രഭാത ഭക്ഷണത്തിനു ശേഷം നടക്കാനിറങ്ങി. എല്ലാവരുടെയും വിശേഷങ്ങള്‍ അറിഞ്ഞു വീട്ടിലെത്തിയപ്പോള്‍ ഉണ്ണാനുള്ള നേരമായ്‌. മകന്റെ കുസൃതികളും കളികളും കണ്ടിരുന്നു സമയം പോയതറിഞ്ഞില്ല.

    ദിവസങ്ങള്‍ നിമിഷങ്ങള്‍ പോലെ കടന്നു പോയി. തിരിച്ചു പോകാനുള്ള ദിവസം അടുത്തിരിക്കുന്നു. കഴിഞ്ഞ ദിനങ്ങളിലെ മധുര സ്മരണകളും പേറി മണലാരണ്യത്തിലേക്ക്. പുറപ്പെടാന്‍ സമയമായി. നിഷ്കളങ്കമായി കളിച്ചു കൊണ്ടിരുന്ന മകനെ വാരിയെടുത്തു കവിളില്‍ ഉമ്മ കൊടുത്തു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഭാര്യ സാധനങ്ങള്‍ ഒരുക്കുന്നു. കനലെരിയുന്ന മനസുമായി നിറകണ്ണുകളോടെ അയാള്‍ വീട്ടുകാരോട് യാത്ര പറഞ്ഞു. വീണ്ടും പ്രവാസത്തിലേക്കു......
   

6 അഭിപ്രായങ്ങൾ:

  1. ഹൃദയസ്പര്‍ശിയായ കുറിപ്പ്.
    പ്രവാസികളുടെ തലവിധി.
    പിന്നൊരു ചെറിയ കാര്യം.
    ഈ കുറിപ്പ് തുടങ്ങുന്നത് ഞാനിലാണ്.
    പതിയെ അത് അയാളാവുന്നു.
    ശ്രദ്ധിക്കുമല്ലോ.

    മറുപടിഇല്ലാതാക്കൂ
  2. പ്രിയപ്പെട്ട സന്തോഷ്‌,

    വളരെ നന്നായി ഒരു പ്രവാസിയുടെ ചെറിയ അവധികാലം വര്‍ണിച്ചു.ഈ പുഴയും മീനും പച്ചപ്പും തണുപ്പും...എന്താ രസം...

    ഇത്രയും സുന്ദരമായ നാടിന്റെ ഒരു ഫോട്ടോ കൂടി കൊടുക്കാമായിരുന്നു.



    ഒരു മനോഹര സന്ധ്യ ആശംസിച്ചു കൊണ്ട്,

    സസ്നേഹം,

    അനു

    മറുപടിഇല്ലാതാക്കൂ
  3. ഇവിടെ ആദ്യമാണ്.
    എന്റെ ബ്ലോഗിലെ ലിസ്റ്റ് തുഞ്ചന്‍ പറമ്പിലെ ബ്ലോഗേര്‍സ് മീറ്റില്‍ പന്കെടുതവരുടെതാണ്. താങ്കളുടെ ബ്ലോഗിന്റെ ലിങ്ക് കമന്റായി ഇട്ടതുകൊണ്ട് തന്നെ അവിടെ വരുന്നവര്‍ കാണും...

    മറുപടിഇല്ലാതാക്കൂ
  4. ഇത് പ്രവാസിയുടെ വിധി..
    മനസ്സില്‍ത്തട്ടും വിധം പറഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  5. നന്നായിട്ടുണ്ട്, ഏതൊരു പ്രവാസിയുടേയും കുറിപ്പെന്നെ ഇതും :)

    അക്ഷരത്തെറ്റുകള്‍ എല്ലായിടത്തും കാണുന്നു, കല്ലുകടിയാണ്, ശ്രദ്ധിക്കുക.

    മറുപടിഇല്ലാതാക്കൂ