2011, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

ഹൃദയത്തില്‍ നിന്നും





തരളിതമായ ഹൃദയത്തില്‍ സ്നേഹത്തിന്റെ നൊമ്പരത്തോടെ അറിയപെടാത്ത ആള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പു... അതെന്തിനയിരുന്നു. മനസ്സിന്റെ കോണില്‍ എപ്പോഴോഉറവപൊട്ടിയ സ്നേഹം പോലെ. കാണാമറയത്ത്‌ ഇരുന്നു കവിതകള്‍ പാടുന്നതെന്തിനു നീ..ഹൃദയം നുറുങ്ങുന്ന നൊമ്പരം നീയറിയുന്നില്ലയോ..വാക്കുകളാല്‍ അനിര്‍വച്ചനിയമായ ഹൃദയവികാരം മനസ്സില്‍ കൂടുകൂട്ടുന്നു.മഴനൂലില്‍ ചാലിച്ച വര്‍ണ്ണങ്ങളാല്‍ എന്റെ ജീവിതം നീ ധന്യമാക്കി.. അറിയാതെ പെയ്യുന്ന ചെറു മഴയുടെ സംഗീതം പോലെ... രാത്രിയില്‍ വിരിയുന്ന മുല്ലപ്പുവിന്റെ സുഗന്ധം പോലെ എന്റെ ജീവിതം സുഗന്ധപൂരിതമാക്കി..മഴയില്‍ വിരിഞ്ഞ പൂന്തോട്ടത്തിലെ പൂക്കള്‍ പോലെ സ്നേഹമാഴായാല്‍ നീ നനച്ചതെന്തിനു. അറിയാതെ പറയാതെ കാണാമറയത്ത് ഇരുന്നു നീ അറിയുന്നുവോ എന്റെ നൊമ്പരം. ഒരു സ്വാന്തനം പോലെ ഒഴുകിവരുന്ന നിന്റെ വാക്കുകളില്‍  മനസ്സ് പുളകം കൊള്ളുന്നു.
വാക്കുകള്‍ക്ക് പൂക്കളെക്കാള്‍ ഭംഗി, ചെമ്പകത്തിന്റെ സുഗന്ധം. തീരത്തെ തഴുകുന്ന തിരമാലകള്‍ പോലെ മേല്ലെയുള്ള തലോടല്‍. കുളിര്‍കാറ്റു വീസും വീശുമ്പോള്‍ ഉള്ള ചെറിയ സുഖം. മഴക്കാര്‍ നിറഞ്ഞ ആകാശത്തെ മഴവില്ല് പോലെ  നിന്റെ സൌന്ദര്യത്തിനു ഏഴഴക് .. പൂര്‍ണ ചന്ദ്രന്റെ മുഖം പോലെ പ്രകാശപൂരിതമായ നിന്റെ മുഖം കാണുമ്പോള്‍ മനസ്സില്‍ പ്രകാശം വിരിയുന്നു. വാക്കുകള്‍ക്കു കാതോര്‍ക്കുന്നു... മുറ്റത്ത് വിരിയുന്ന മന്ദാരം പോലെ വെളുത്ത മേഘങ്ങളാല്‍ ആകാശം.. കാത്തിരിപ്പിന്റെ ദൈര്‍ഖ്യം ആ മുഖത്ത് കരിനിഴല്‍ വീഴ്ത്തിയോ... പ്രണയാതുരമായ മനസ്സില്‍ സംഗീതം മുളപോട്ടുന്നുവോ തീവ്രപ്രണയത്തിന് മരണമില്ല... ഭുമിയിലെ നിര്‍വചിക്കാന്‍ കഴിയാത്ത ഒന്ന് പ്രണയം.  കടല്‍ തഴുകുന്ന തീരപോലെ... മഴത്തുള്ളികള്‍ നെറുകില്‍ ചൂടി പുല്‍നാമ്പുകള്‍ തലയെടുപ്പോടെ നില്‍ക്കുന്നു... പ്രണയം വരുമ്പോള്‍ ഉദയസുര്യന്റെ അരുണിമ.... മുഖത്ത്  നാണത്തില്‍ പൊതിഞ്ഞ പുഞ്ചിരി.... മനസ്സുനിറയാന്‍ അതുമതി..