2011, ഏപ്രിൽ 29, വെള്ളിയാഴ്‌ച

പ്രവാസം

         ജനുവരിയിലെ പ്രഭാതം തണുപ്പ് മുറിക്കുള്ളിലേക്ക് അരിച്ചിറങ്ങുന്നു. ഒന്നുകൂടെ മൂടിപുതച്ചു കിടന്നു.  വീട്ടുകാരത്തിയുടെ നിരന്തരമായ വിളി കാരണം ഉറക്കം പകുതി വഴിയില്‍ വെച്ച് പിണങ്ങിപോയ്. കാര്യമെന്തന്നറിയാന്‍ അയാള്‍ കണ്ണും തിരുമി എഴുന്നേറ്റു.  കാര്യം ചോദിച്ചപ്പോള്‍ അവള്‍ പറയുന്നു ഒന്നുമില്ല. ഉറക്കമോ എന്തായാലും നഷ്ട്ടപ്പെട്ടു  ഇനി ഏതായാലും ഒന്ന് കുളിക്കാം തോര്‍ത്തും സോപ്പും എടുത്തു അടുത്തുള്ള പുഴയിലേക്ക് നടന്നു. പച്ചപ്പുവിരിച്ച വയല്‍ കണ്ടപ്പോള്‍ മനസിന് ഒരു കുളിര്‍മ.തണുപ്പിന്റെ ആലസ്യത്തില്‍ ഉണരാന്‍ മടിക്കുന്ന പൂക്കളും പൂമ്പാറ്റകളും. മഞ്ഞുത്തുള്ളികള്‍ നെല്‍ ചെടിയില്‍ തുള്ളി തുള്ളിയായി നില്‍ക്കുന്നു.സുര്യന്‍ പതുക്കെ തല പൊക്കി നോക്കുന്നു.  സുര്യന്റെ പൊന്‍ പ്രഭയില്‍ മഞ്ഞു തുള്ളികളില്‍ മഴവില്ല് വിരിക്കുന്നു. വരമ്പിന്റെ ഇരു ഭാഗങ്ങളില്‍ ഉള്ള ചിലന്തി വലകളില്‍ മഞ്ഞു വീണു വെളുപ്പ്‌ പുതച്ചിരിക്കുന്നു.

    പ്രവാസത്തിന്റെ കരഗ്രഹത്ത്തില്‍ നിന്നും രണ്ടു ദിവസം മുമ്പ്ആണ് നാട്ടിലെത്തിയത്. നെല്‍ വയലുകളുടെ കാഴ്ചകള്‍ അയാളെ കഴിഞ്ഞ കാലത്തിലേക്ക് കൂട്ടികൊണ്ടുപോയി.  മുമ്പ് കേട്ടിരുന്ന കൊയ്ത്തു പാട്ടുകള്‍ ഇപ്പോഴും ഉണ്ടായിരിക്കുമോ. അതോ കാലത്തിന്റെ മാറ്റം അവക്കും വന്നിട്ടുണ്ടാകുമോ???.

        ഓര്‍മകളിലൂടെ സഞ്ചരിച്ചു പുഴക്കടവില്‍ എത്തിയതറിഞ്ഞില്ല. അയാള്‍ ചുറ്റും നോക്കി ഇല്ല പുഴക്കൊരു മാറ്റവും വന്നിട്ടില്ല. ഇക്കുറിയും ചിറ കെട്ടിയിരിക്കുന്നു. പരല്‍ മീനുകള്‍ വെള്ളത്തിലൂടെ നീന്തി തുടിക്കുന്നു.പണ്ട് എത്ര മീന്‍ പീടിച്ചിട്ടുണ്ട് ഈ പുഴയില്‍ നിന്നും. വളര്‍ത്തു മീനുകളുടെ കടന്നു കയറ്റം പുഴമീനുകളെ ബാധിച്ചിരിക്കുന്നു. കണ്ണനും(ബ്രാല്‍), മുയ്യും എല്ലാം ഇപ്പോഴും ഉണ്ടോ എന്തോ.  തോര്‍ത്ത് ഉടുത്തു വെള്ളത്തില്‍ ഇറങ്ങി.
            
 ഹോ......... എന്തൊരു തണുപ്പ്.....

തണുപ്പിന്റെ ആധ്യക്കത്താല്‍ കിടുകിട വിറച്ചു കൊണ്ടിരുന്നു.  പരല്‍ മീനുകള്‍ കാലില്‍ കിക്കിളി കൂട്ടുന്നു. ഒരുവിധത്തില്‍ കുളിച്ചുകയറി. തണുത്ത കാറ്റ് വീശുന്നു, പല്ലുകള്‍ കൂടിയിടിച്ചു, വീടിലെത്തിയ പാടെ തണുപ്പ് മാറ്റാനായി  അടുപ്പിന്റെ അടുത്തുപോയി ഇരുന്നു.


അപ്പോള്‍ ഭാര്യയുടെ വക ഒരു കമന്റ്   " ചെറിയ കുട്ടിയോന്നുമല്ലല്ലോ ഒന്ന് എണിറ്റ് പോയെ....."

    ഹും തണുപ്പിനെന്തു ചെറിയവരും വലിയവരും.

      പ്രഭാത ഭക്ഷണത്തിനു ശേഷം നടക്കാനിറങ്ങി. എല്ലാവരുടെയും വിശേഷങ്ങള്‍ അറിഞ്ഞു വീട്ടിലെത്തിയപ്പോള്‍ ഉണ്ണാനുള്ള നേരമായ്‌. മകന്റെ കുസൃതികളും കളികളും കണ്ടിരുന്നു സമയം പോയതറിഞ്ഞില്ല.

    ദിവസങ്ങള്‍ നിമിഷങ്ങള്‍ പോലെ കടന്നു പോയി. തിരിച്ചു പോകാനുള്ള ദിവസം അടുത്തിരിക്കുന്നു. കഴിഞ്ഞ ദിനങ്ങളിലെ മധുര സ്മരണകളും പേറി മണലാരണ്യത്തിലേക്ക്. പുറപ്പെടാന്‍ സമയമായി. നിഷ്കളങ്കമായി കളിച്ചു കൊണ്ടിരുന്ന മകനെ വാരിയെടുത്തു കവിളില്‍ ഉമ്മ കൊടുത്തു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഭാര്യ സാധനങ്ങള്‍ ഒരുക്കുന്നു. കനലെരിയുന്ന മനസുമായി നിറകണ്ണുകളോടെ അയാള്‍ വീട്ടുകാരോട് യാത്ര പറഞ്ഞു. വീണ്ടും പ്രവാസത്തിലേക്കു......
   

2011, ഏപ്രിൽ 28, വ്യാഴാഴ്‌ച

വിവാഹ വാര്‍ഷികം

ഏപ്രില്‍ 29 എന്റെ വിവാഹ വാര്‍ഷികം... ഞാന്‍ ഒരു കുടുക്കില്‍ കുടുങ്ങിയിട്ടു  നാളേക്ക് (april 29) നാലു വര്‍ഷം തികയുന്നു... ഇതുവരെ വലിയ പരിക്കുകളില്ലാതെ രക്ഷപെട്ടു. ഇനിയങ്ങോട്ട്... അറിയില്ല.  വിവാഹ കഴിഞ്ഞു  ഒമ്പത് മാസങ്ങള്‍ക്ക് ശേഷം പ്രേവസത്തിലേക്ക്.. കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ആയി ഞങ്ങളുടെ ജീവിതം മുന്നോട് പോകുന്നു. ഞങ്ങള്‍ക്കിടയില്‍ ഒരാള്കുടിയുണ്ട്. ഞങ്ങള്‍ സച്ചു എന്നുവ്ളിക്കുന്ന ഞങ്ങളുടെ മകന്‍ അയൊധ്.  ഞങ്ങള്‍ സന്തോഷത്തോടെ സസുഖം ജീവിക്കുന്നു.

2011, ഏപ്രിൽ 20, ബുധനാഴ്‌ച

കാര്‍മുകിലെ ഒന്ന് പെയ്യമോ

പെയ്യാന്‍ ഒരുങ്ങുമി കാര്‍മുകിലുകള്‍
പടിഞ്ഞാറു ഇരുള്‍  വിരിക്കുന്നു...
ഇപ്പോള്‍ പെയ്യുമെന്ന ആശയില്‍  ഞാനിരിക്കുന്നു..
എന്‍ ആശ സഫലമാവാതെ ഇടയ്ക്കു എങ്ങോ...
ആ കാര്‍മുകില്‍ കൂട്ടത്തെ ആഞ്ഞുവീശിയ കാറ്റിനാല്‍
ചിന്നി ചിതറി തെറിച്ചു പോയി..
 
കുളത്തില്‍ വീണ കല്ലിന്റെ ഓളംഎന്നപോല്‍....
 ദാഹിച്ചു നിന്നോര ഭൂമി ദേവി എത്രമേല്‍
ആശിച്ചിരുന്നോര മഴയെ കണ്ട്‌....
എന്‍ ദാഹം തീര്‍ത്തിടാന്‍ അല്ലയോ മേഘമേ..
നിനക്കെന്തേ ഒന്ന് തോന്നഞ്ഞു.....
മഴയെ സ്നേഹിച്ച ആ പൈതലിന്‍ മനസിനെ
എന്തിനു നീ കണ്ടിലെന്ന് നടിച്ചു...
ഇവരുടെ പ്രാര്‍ത്ഥന കേട്ടോരി കാര്‍മുകില്‍
വീണ്ടും ശക്തിയില്‍  വന്നണഞ്ഞു...
ആഞ്ഞു വീശിയ കാറ്റില്‍ പതറാതെ
ഒരുമിച്ചു നിന്നവര്‍ പെയ്തൊഴിഞ്ഞു...
ദാഹം തീര്‍ന്നോരി  ഭൂമി തന്‍ ആഹ്ലാദം
നെടുവീര്‍പ്പിനാല്‍ പുറത്തുവന്നു....
പുതുമണ്ണിന്‍  ഗന്ധം ആസ്വദിചോരപൈതലിന്‍
മനം കുളിര്‍ന്നു....
(chitrangal googlilninnu)
എന്തൊക്കയോ മനസ്സില്‍ തോന്നിയത് ഇവിടെ കുറിച്ചിരിക്കുന്നു.
എത്രത്തോളം ശെരിയായി എന്നറിയില്ല..



2011, ഏപ്രിൽ 14, വ്യാഴാഴ്‌ച

മനസില്‍ എന്നും കണികൊന്ന വിരിയട്ടെ

കണ്ണനെ കണി കാണാൻ കണ്ണന്റെ കളി കാണാൻ
കണ്ണടച്ചുറങ്ങേണം നിൻ മലർ കണ്ണടച്ചുറങ്ങേണം
കണ്ണടച്ചുറങ്ങുമ്പോൾ കള്ളനടുത്തു വന്നു
കിന്നാരം പറയുന്നുണ്ടോ

അവൻ കണ്ണഞ്ചും ചിരിയുടെ കള്ളത്താക്കോലു കൊണ്ട്
കരളിന്റെ കലവറ തുറക്കുന്നുണ്ടോ
കണ്ണഞ്ചും ചിരിയുടെ കള്ളത്താക്കോലു കൊണ്ട്
കരളിന്റെ കലവറ തുറക്കുന്നുണ്ടോ?,

കണ്ണാടിച്ചെപ്പെടുത്ത് കൈവിരൽ തുമ്പു നീട്ടി
സിന്ദൂരമണിയുന്നുണ്ടോ
അവൻ കൽക്കണ്ടം ചേർത്തു വെച്ച കാച്ചിയ പാലെടുത്ത്
ഇരുമിഴിയറിയാതെ കുടിക്കുന്നുണ്ടോ
കൽക്കണ്ടം ചേർത്തു വെച്ച കാച്ചിയ പാലെടുത്ത്
ഇരുമിഴിയറിയാതെ കുടിക്കുന്നുണ്ടോ


ellavarkkum ente VISHU assamsakal.

2011, ഏപ്രിൽ 5, ചൊവ്വാഴ്ച

ആവശ്യമുണ്ട്

യമരാജന് പുതിയ വാഹനം ആവശ്യമുണ്ട്.
യമരാജന് തന്റെ പുതിയ വാഹനം മാറ്റി പുതിയ ഒരെണ്ണം ടിപ്പര്‍ വാങ്ങാന്‍ ആലോചിക്കുന്നു. പഴയ വാഹനത്തിന്റെ കുറഞ്ഞ മൈലേജും, എല്ലായിടത്തും എത്തിച്ചേരുവനും കഴിയാത്തതിനാലാണ് പുതിയോരണ്ണം വാങ്ങുന്നതെന്ന് അദ്ധേഹത്തിന്റെ പി. എ. ചിത്രഗുപ്തന്‍ അറിയിച്ചു. ഭൂലോകത്ത് ഇയിടെയായ് കൂടുതല്‍ മൈലേജുള്ള വാഹനം ഇറങ്ങിയിട്ടുന്ടെന്നും ചിത്രഗുപ്തന്‍ പറഞ്ഞു. ടിപ്പര്‍ എന്ന് പേരുള്ള ഈ വാഹനത്തിനു കൂടുതല്‍ മൈലേജും, അതിവേഗതയും കൂടുതല്‍ കാര്യക്ഷമതയും ഉള്ളതിനാലും ഈ വാഹനം തന്നെ വാങ്ങല്‍ യമരാജന്‍ തീരുമാനിച്ചിരിക്കുന്നു.  അതിനാല്‍ ഈ വാഹനത്തിനു വേണ്ടിയുള്ള കൊട്ടെഷനുകള്‍ ഉടന്‍ വിളിക്കുന്നതായിരിക്കും എന്നും യമരാജന്‍ അറിയിക്കുന്നു. അതിനാല്‍ എല്ലാ ഭൂലോക ടിപ്പര്‍ കമ്പനികളും അവരവരുടെ കൊട്ടേഷന്‍ ഉടന്‍ സമര്‍പ്പിക്കുക. സീല്‍ വെച്ച ടെണ്ടറുകള്‍ യമരാജന്‍, യമലോകം, നാരദന്‍ വഴി എത്തിക്കണ്ടാതാണ്.
 
NB: മെച്ചപെട്ട ഒഫ്ഫരുകള്‍ സ്വീകരിക്കുന്നത് ആയിരിക്കും