2011, ഫെബ്രുവരി 27, ഞായറാഴ്‌ച

കാത്തിരിപ്പിന്റെ നൊമ്പരം

കാണുന്നു ഞാന്‍ അവിടെ
കാത്തിരിപ്പിന്റെ നൊമ്പരം
ഒരു ദീര്‍ഘനിശ്വാസത്തിലൊതുങ്ങുന്നു
ദുഖങ്ങള്‍ ഒരു നിമിഷം...........
വീണ്ടും എന്നു കാണുവതെന്നറിയാതെ
വിഷമിക്കുന്ന രാത്രികൾ, പകലുകള്‍
ഓരോ നിമിഷങ്ങള്‍ ഓരോ യുഗങ്ങളാകുന്നു.
ആ നിമിഷങ്ങള്‍ക്കൊടുവില്‍
ഒരു പുഞ്ചിരിയുടെ തിളക്കം.......
വീണ്ടും കാണുന്നുവെന്ന
തിരിച്ചറിവിന്റെ വെളിച്ചം
ഒരുപാടു നാളിന്റെ കാത്തിരിപ്പിന്‍ ശേഷം
കാണുന്നുവെന്നതിൻ വെളിച്ചം
സന്തോഷം അലയടിച്ചുയരുന്ന നാളുകള്‍
കുറച്ചു നാളുകൾ.........  
അതൊരു സ്വര്‍ഗ്ഗം പോലെ
ദിനങ്ങള്‍ക്കു വേഗതയേറുന്നു
അവസാനിക്കുന്നു സന്തോഷം
വീണ്ടുമൊരു മടങ്ങിപ്പോക്ക്‌
വീണ്ടുമൊരു കാത്തിരിപ്പിന്റെ നൊമ്പരം

1 അഭിപ്രായം: