2019, ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച

കുട്ടികാലത്തെ ഓര്‍മ്മകള്‍  തിരിച്ചു കിട്ടാനാകത്തവിധം പലതും നഷ്ടപെട്ട എന്റെ ബാല്യം എങ്കിലും ഒരു മേഘപാളി പോലെ കുറച്ചൊക്കെ
ഓര്‍മിച്ചു എടുക്കാന്‍   കഴിയുന്നു. സ്വന്തമായി ഒരു വീട് പോലും ഇല്ലാതെ വാടക വീട്ടില്‍ കഴിയേണ്ടിവന്ന ബാല്യകാലം ഇന്നും എന്റെ ഒര്മയിലെത്തുന്നു .ഓല മടലും അച്ചിങ്ങയും കൊണ്ട് ക്രിക്കറ്റ്‌ കളിച്ചിരുന്ന ആ കാലം എന്നും എന്റെ ഓര്‍മയില്‍ ഉണ്ട്(അന്ന് നല്ലപോലെ കളിയ്ക്കാന്‍ പഠിച്ചിരുന്നെങ്കില്‍ ഇന്ന് ഇന്ത്യന്‍ ടീമില്‍ കയറി ശ്രീശാന്തിനെപോലെ കളിക്കാതെ ഇരിക്കാമായിരുന്നു ). ഇക്കാലത്തിനിടയില്‍ എനിക്ക് മറക്കാന്‍ പറ്റാത്തത് ഒന്ന് മാത്രം എന്റെ തറവാട്. അവിടെ ചിലവഴിച്ചിരുന്ന എന്റെ ബാല്യം ചിലവഴിച്ചിരുന്നത്  അവിടെയായിരുന്നു.  ഭയങ്കര രസമായിരുന്നു കുളത്തിലെ കുളിയും കൃഷി ചെയ്യുന്ന പാടത്തെ കന്നുപൂട്ടും എല്ലാം ഇന്നും ഓര്‍മ്മയില്‍ ഉണ്ട്. കുട്ടികാലത്ത് ഒരുപാടു കൂട്ടുകാര്‍ ഉണ്ടായിരുന്നു. കള്ളനും പോലീസും കളിയും
സാറ്റ് കളിയും എല്ലാം ഇന്നു നഷ്ട്ടപെട്ടിരിക്കുന്നു.നഷ്ടപെട്ട ബാല്യം ഇനി തിരിച്ചു കിട്ടില്ല എന്നറിഞ്ഞുകൊണ്ടുതന്നെ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ