2011, ജൂലൈ 21, വ്യാഴാഴ്‌ച

മരണത്തെ സ്വപ്നം കാണുമ്പോള്‍


 (വെറുതെ മനസ്സില്‍ തോന്നിയത് സാഹിത്യം ഒന്നും ഇല്ലാതെ എന്റെ ഭാഷയില്‍ എഴുതി എന്ന് മാത്രം)


നിദ്രക്കിടയിലെ ഭംഗത്തിനായി മാത്രം ഉറക്കത്തില്‍ സ്വപ്നം കാണുന്നു. ഉണരുമ്പോള്‍ കണ്ടതു ഓര്‍മയില്‍ വരാറില്ല..... എന്തായിരുന്നു എന്നത് പലപ്പോഴായി ഞാന്‍  നോക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷെ പലപ്പോഴും അതിനു കഴിയാറില്ല.
    മരണത്തെ എല്ലായ്പ്പോഴും സ്വപ്നം കാണുന്നത് എന്തുകൊണ്ടാണെന്ന് ഞാന്‍ ചിന്തിച്ചു കൊണ്ടിരുന്നു. മരണത്തെ പേടിക്കുന്നത് കൊണ്ടല്ല..... എന്നെങ്കിലും മരിക്കേണ്ടി വരും എന്നറിയാം. 
ഉറക്കത്തിനിടയില്‍ എപ്പോഴോ മരണം വന്നു വിളിക്കാം..... രങ്കബോധമില്ലാത്ത കോമാളിയെപോലെ.... ഈ നശിച്ച സ്വപ്നം കാണരുത് എന്ന് ആശിക്കാറുണ്ട്... ഇതൊരു സ്വപ്നത്തിന്റെ അവസാനത്തിലും മരണം കടന്നു വരുന്നു... ചിലപ്പോള്‍ എന്റെതാവാം, അല്ലെങ്കില്‍ എനിക്ക് പ്രിയപെട്ടവര്‍ ആരോ അവരുടെതവാം, കൂട്ടുകരുടെതുമാവാം. ജിവിതത്തിന്റെ സന്തോഷനാളുകളില്‍ മരണം കടന്നു വരുമോ.... ഇല്ല ജിവിച്ചു കൊതിതീരാതെ മരണത്തെ പുല്‍കാന്‍ എനിക്ക് കഴിയില്ല.... മരണത്തെ എനിക്ക് പേടിയില്ല... ഇന്നല്ലെങ്കില്‍ നാളെ എന്തായാലും നമ്മള്‍ മരിക്കേണ്ടവരല്ലേ....
    എന്റെ കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കും... അവരെ ആരു സംരക്ഷിക്കും .... അവര്‍ തെരുവുകളില്‍ അലയെണ്ടിവരുമോ….. അവര്‍ക്കായ്‌ ഒന്നും തന്നെ ഇതുവരെ എനിക്ക് സമ്പാദിക്കാന്‍ കഴിഞ്ഞിട്ടില്ല..... എന്തായിരിക്കും അവരുടെ ഭാവി... ഇല്ല എനിക്കറിയില്ല... ഞാനില്ലാതെ അവരെങ്ങിനെ ജീവിക്കും. എന്നോടൊപ്പം അവരും പോരുമോ... ഒരുപാട് സംശയങ്ങള്‍...എന്നെ അവര്‍ ഒര്മിക്കുമോ... വര്‍ഷത്തിലൊരിക്കല്‍ ആണ്ട് ബലിയിലൂടെ മാത്രമേ ഞാന്‍ ഒര്മിക്കപെടുകയുള്ലോ... ചിലപ്പോള്‍ അതും കാണില്ല.. കാരണം തിരക്കുപിടിച്ച ജിവിതത്തില്‍ മരണപെട്ടവരെ ഓര്‍മ്മിക്കാന്‍ കഴിയുന്നവര്‍ ആരാണ്... അവരുടെതായ കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കാന്‍ പോലും സമയം കിട്ടാത്തവര്‍....സമയം വിലപ്പെട്ടതയിരിക്കുന്നു. ഒരു മിനിട്ട് പോലും വെറുതെയിരിക്കാന്‍ ആളുകള്‍ക്ക് കഴിയാതെ വരുന്നു..... പിന്നെ മരിച്ചവരെ കുറിച്ച് ഓര്‍മ്മിക്കാന്‍ സമയമെവിടെ.... എങ്കിലും എന്റെ പ്രിയപെട്ടവര്‍ എന്നെ ഒര്മിക്കുമാരിരിക്കും അല്ലെ.....

2 അഭിപ്രായങ്ങൾ:

  1. വായിച്ചു ..മരണത്തെ ഭയക്കുന്നില്ല എന്ന് ആവര്‍ത്തിച്ചു പറയുമ്പോഴും ..ഓരോ വാകിലും ആ ഭയം ഉള്ളത് പോലെ..random thoughts അതേപടി എഴുതിയെക്കുനത് പോലെ..
    ഒരുപാട് വായിക്കുക..ഇനിയും എഴുതുക..ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  2. നാളത്തെ പ്രതീക്ഷകളാണ് ഇന്നിനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് ,,,ശുഭപ്രതീക്ഷയോടെ ജീവിതത്തെ സമീപിക്കൂ!!!
    എല്ലാത്തിനെയും പോസിറ്റീവ് ചിന്തയോടെയെടുക്കൂ !!
    ആശംസകള്‍ !!!!

    മറുപടിഇല്ലാതാക്കൂ